കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ളിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുയീൻ അലി ശിഹാബ് തങ്ങളുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഓഫീസിൽ ഒരു മണിക്കൂറാണ് മൊഴിയെടുത്തത്. ചന്ദ്രികയുടെ ഡയറക്ടർ എന്ന നിലയിലാണ് വിവരങ്ങൾ തേടിയത്.
ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച 10 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച തുക ബാങ്ക് അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. കേസിൽ ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് അലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |