SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.18 PM IST

കോടതി മാറ്റം: ഹർജി ഇന്ന് വിചാരണക്കോടതിയിൽ

court

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികൾ വിചാരണക്കോടതി ഇന്നു പരിഗണിക്കും. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സമാനമായ ആവശ്യം ഉന്നയിച്ച് അതിജീവിത ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ ചോർത്തി അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങൾക്കു നൽകുന്നെന്നാരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.