കൊച്ചി: ഭാരത് ജോഡോയാത്രയെത്തുടർന്നുള്ള ഗതാഗതതടസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുഖത്തല സ്വദേശി അഡ്വ. കെ. വിജയൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
യാത്രയ്ക്ക് അനുമതി നൽകിയപ്പോൾ പൊലീസ് നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പൊതുഗതാഗതം തടസപ്പെടുത്താതെ യാത്രനടത്താൻ സൗകര്യമൊരുക്കണമെന്നും ഇതിന് പൊലീസിനെ നിയോഗിച്ചതിന്റെ ചെലവ് ഭാരത് ജോഡോയാത്രയുടെ സംഘാടകരിൽനിന്ന് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |