കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ നക്ഷത്ര ചിഹ്നം പതിച്ച ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ തിരുവനന്തപുരം മണ്ണന്തല സ്വദേശി അഡ്വ. ബി.ആർ. പവിത്രലാൽ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ പൊതുതാത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. രാജ്യത്ത് പൊതുവെ പൊലീസ് നക്ഷത്രം പതിച്ച ബോർഡുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |