തിരുവനന്തപുരം : കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അദ്ധ്യാപകരെ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. നിലവിൽ നിയോഗിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരെയും അടിയന്തരമായി വിടുതൽ ചെയ്യണം. പതുതായി അദ്ധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി നൽകാനും പാടില്ല. പ്ലസ് വൺ മോഡൽ പരീക്ഷ , ഓൺലൈൻ ക്ലാസുകൾ, വിദ്യാലയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ കാരണങ്ങളാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഓണത്തിന് മുൻപ് ചേർന്ന് കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |