തിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെൽപ്പ് ഡെസ്ക് ഇന്ന് മുതൽ സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു. കൊവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കൽ, ആശുപത്രിയിൽ സൗകര്യമൊരുക്കൽ, കിടക്ക, രക്ത-പ്ലാസ്മദാനം തുടങ്ങി എല്ലാ സഹായത്തിനും പ്രവർത്തകരെത്തും. എല്ലാ മണ്ഡലങ്ങളിലും ഹെൽപ്പ് ഡെസ്കുണ്ടാകും. സന്നദ്ധപ്രവർത്തകരുടെയും ഡോക്ടർമാരുടെയും പ്രവർത്തനങ്ങളെ സഹായിക്കും. യുവമോർച്ചയും മഹിളാമോർച്ചയും പ്രതിരോധ രംഗത്തിറങ്ങും. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അദ്ധ്യക്ഷനായ സമിതി പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കും. പാർട്ടി മെഡിക്കൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ടെലി മെഡിസിൻ സംവിധാനം നിലവിൽവരും. മെഡിക്കൽ സെൽ കൺവീനർ ഡോ. ബിജു പിള്ള നേതൃത്വം നൽകും.
ഹെൽപ് ഡെസ്ക് നമ്പർ: 96336 35757, 96336 36010, വാട്സ്ആപ്പ് സഹായത്തിന്: 96336 35605.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |