SignIn
Kerala Kaumudi Online
Friday, 19 April 2024 6.27 AM IST

കൊവിഡ് മാർഗരേഖ കീഴ്ക്കോടതികൾ പാലിക്കണമെന്ന് ഹൈക്കോടതി

high-court

കൊച്ചി:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കീഴ്ക്കോടതികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗം നിർദ്ദേശം നൽകി.

കോടതികളിൽ സാമൂഹ്യ അകലം പാലിക്കണം, കോടതികളിലെത്തുന്നവർ കൃത്യമായി മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇൗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ജുഡിഷ്യൽ ഒാഫീസർമാർ ഉറപ്പാക്കണമെന്നും ഹൈക്കോടതിയിലെ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത് കുമാറിന്റെ ഉത്തരവിൽ പറയുന്നു.

നിർദ്ദേശങ്ങൾ

 കോടതി മുറികളിലും പരിസരങ്ങളിലും ആൾക്കൂട്ടം അനുവദിക്കരുത്

 തിരക്ക് ഒഴിവാക്കാൻ കേസുകൾക്ക് സമയം നിശ്ചയിച്ചു നൽകണം

 കോടതി മുറികളിലും വരാന്തയിലും സാമൂഹ്യ അകലം ഉറപ്പുവരുത്തണം

 സീറ്റുകൾ ഇതിനനുസരിച്ച് ക്രമീകരിക്കണം

 ആവശ്യമെങ്കിൽ മാത്രം കക്ഷികൾ ഹാജരായാൽ മതി

 അഭിഭാഷകന്റെ കത്തുള്ള സാക്ഷികളെ മാത്രം പ്രവേശിപ്പിച്ചാൽ മതി

 സാക്ഷികളുടെ എണ്ണം നിയന്ത്രിക്കണം

 ഉന്നത കോടതികൾ സമയം നിശ്ചയിച്ച കേസുകൾക്കും പഴയ കേസുകൾക്കും മുൻഗണന നൽകണം

 സാദ്ധ്യമെങ്കിൽ സാക്ഷിവിസ്താരം വീഡിയോ കോൺഫറൻസിംഗ് മുഖേനയാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID PROTOCOLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.