SignIn
Kerala Kaumudi Online
Saturday, 20 April 2024 1.54 AM IST

സ്ഥിതി അതീവഗുരുതരം; കൊവിഡ് രോഗികൾ 28,447

letters

​​​​ചികിത്സയിലുള്ളവർ ഒന്നേമുക്കാൽ ലക്ഷം കവിഞ്ഞു

ടെസ്റ്റ് പോസിറ്റിവിറ്റി 21.78 ശതമാനം

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ആഞ്ഞുവീശുമ്പോൾ, പ്രതിരോധം ശക്തമാക്കുന്നതിനിടെ, തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നലെ രോഗബാധിതർ മുപ്പതിനായിരത്തിലെത്തി.

1,30,617 പരിശോധന നടത്തിയതിൽ 28,447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 21.78 ശതമാനമായി ഉയർന്ന് റെക്കാഡിട്ടു. ചികിത്സയിലുള്ളവർ ഒന്നേമുക്കാൽ ലക്ഷം കവിഞ്ഞു. 1,78,983 പേരാണ് ചികിത്സയിലുള്ളത്. 73 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 26,303 പേർ സമ്പർക്കരോഗികളാണ്. 1756 പേരുടെ ഉറവിടം വ്യക്തമല്ല. 315 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. ചികിത്സയിലായിരുന്ന 5663 പേർ രോഗമുക്തരായി.

ആകെ രോഗികൾ 1378948

രോഗമുക്തർ 11,66,135

ആകെ മരണം 5055

നിരീക്ഷണത്തിലുള്ളവ‌ർ 3,91,463

ജില്ലകളിലെ കണക്ക്

എറണാകുളം 4548, കോഴിക്കോട് 3939, തൃശൂർ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂർ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസർകോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.