തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികൾ തുടർച്ചയായ നാലാം ദിവസവും കാൽലക്ഷം കടന്നു. 26,685 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവർ രണ്ടുലക്ഷത്തിലേക്ക് അടുത്തു - 1,98,576 പേർ.
24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 20.35 ശതമാനമായി. വെള്ളിയാഴ്ചത്തേക്കാൾ 1.43ശതമാനം കുറവുണ്ട്. 73 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജില്ലകളിൽ
കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂർ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂർ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസർകോട് 908, വയനാട് 873, ഇടുക്കി 838
ആകെ രോഗികൾ 13,77,186
രോഗമുക്തർ 11,73,202
ആകെ മരണം 5080
കേരളത്തിലെ രോഗികളും
പോസിറ്റിവിറ്റി നിരക്കും
തിരുവനന്തപുരം: ഏപ്രിൽ 16നാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ സംഖ്യ 10,000 കടന്ന് 10031 ആയത്. ഇപ്പോഴത് 26,685 ആയി. ടെസ്റ്ര് പോസിറ്രിവിറ്ര് 20.35ശതമാനവും.
കഴിഞ്ഞ 9 ദിവസത്തെ കോവിഡ് പോസിറ്രീവ് ആയവരുടെ സംഖ്യയും പോസിറ്രിവിറ്രി നിരക്കും
ഏപ്രിൽ 16 - 10031 നിരക്ക് 14.8 %
17 - 13,835 17.04
18- 18,257 16.77
19 - 13,644- 15.63
20- 19,577 17.45
21 -22,414 18.41
22- 26,685 19.97
23- 28,447 21.78
24- 26,685 20.35
കൊവിഡ് ശൃംഖല പൊട്ടിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പോസിറ്റിവ് സംഖ്യ
ഏപ്രിൽ 30ന് :38,657
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |