SignIn
Kerala Kaumudi Online
Friday, 29 March 2024 11.50 AM IST

കൊവിഡ് സ്വകാര്യ ചികിത്സാ നിരക്ക് കുറയ്ക്കാൻ ഹർജി

covid-vaccine-

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സാധാരണക്കാരനു താങ്ങാനാവുന്ന തരത്തിൽ പുനർനിർണയിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ ഹ്യൂമൻ റൈറ്റ്സ് ഫോറം ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു.പി. ജോസഫ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ കൊവിഡ് ചികിത്സ നൽകണമെന്നും കൊവിഡ് രോഗികളെ ചികിത്സിക്കാൻ താത്കാലിക ആശുപത്രികൾ സ്ഥാപിക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്. ഒാരോ ദിവസവും സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള ബെഡുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ എണ്ണം പ്രദർശിപ്പിക്കാൻ സംവിധാനം വേണം. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് പുനർനിർണയിക്കണം എന്നും ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.