മുളങ്കുന്നത്തുകാവ്: കൊവിഡ് ബാധിച്ച ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ പണ്ടേരിപ്പറമ്പിൽ ഗണേശൻ (57), ഭാര്യ സുമതി (53) എന്നിവരാണ് മരണമടഞ്ഞത്. മൂന്ന് വർഷമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
കഴിഞ്ഞ 28ന് കൊവിഡ് സ്ഥിരീകരിച്ച ഇരുവരും വീട്ടിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായ മകൾ അടക്കമുള്ളവർക്കും ഇതിനിടെ രോഗം സ്ഥിരീകരിച്ചു. മകൾ മൂന്ന് ദിവസം മുമ്പ് പ്രസവിച്ചു.
ഇന്നലെ രാവിലെ എട്ട് മണിയായിട്ടും അച്ഛനും അമ്മയും ഉണരാതിരുന്നതോടെ മക്കൾ നോക്കിയപ്പോഴാണ് രണ്ട് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെത്തി പൊലീസിനെ വിവരം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസെത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ. മക്കൾ: രുദ്ര, റിതു, രഞ്ജിത. മരുമക്കൾ: അശ്വന്ത്, രാഹുൽ, ഹനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |