SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 AM IST

കൊവിഡ് വീട്ടുകാർക്ക് പകരാതിരിക്കാൻ തൊഴുത്തിൽ താമസിച്ചയാൾ മരിച്ചു

sasi

കിഴക്കമ്പലം: കൊവി​ഡ് ബാധി​ച്ചതി​നെ തുടർന്ന് തൊഴുത്തി​ൽ കഴി​ഞ്ഞയാൾ ന്യൂമോണി​യ ബാധി​ച്ച് മരി​ച്ചു. വീട്ടുകാരുടെ സുരക്ഷയെ കരുതി​ തൊഴുത്തി​ൽ താമസി​ച്ച കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടിൽ എം.എൻ. ശശിയാണ് (സാബു-38) മരിച്ചത്.

കഴിഞ്ഞ 27നാണ് സാബുവിന് കൊവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗി​യുമായ സഹോദരനും, ഭാര്യയും മകനുമടങ്ങുന്നതാണ് കുടുംബം. ഇവരുടെ സുരക്ഷയെ കരുതി​ സാബു തൊഴുത്തി​ലേക്ക് മാറുകയായി​രുന്നുവെന്ന് കുടുംബം പറയുന്നു. കുറേ നാളായി​ തൊഴുത്തി​ൽ പശുക്കളൊന്നും ഉണ്ടായി​രുന്നി​ല്ല.

മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കൊവിഡ് ബാധിതർക്കുള്ള കിറ്റുമായെത്തിയ സാമൂഹ്യ പ്രവർത്തകരാണ് മേയ് ഒന്നി​ന് സാബുവി​നെ തൃപ്പൂണിത്തുറ എഫ്. എൽ.ടി​.സി​യിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായതോടെ ആറാം തീയതി​ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രീഷ്യനായി​രുന്നു സാബു. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകൻ: രണ്ടര വയസുകാരൻ സായൂജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.