തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടെങ്കിലും മരണനിരക്ക് കുത്തന ഉയരുകയാണ്. ഇന്നലെ 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 177മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 7731 ആയി. 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്ന് 20.84 ശതമാനത്തിലെത്തി.
മലപ്പുറത്ത് രൂക്ഷം
രോഗവ്യാപനം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. ജില്ലയിൽ 5315 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂർ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂർ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസർകോട് 602, വയനാട് 411 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |