തിരുവനന്തപുരം: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നു ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസു വരെ 2000 രൂപ മാസം തോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കും.
പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത്
പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിനുള്ള അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കും.
പോളിടെക്നിക് കോളേജുകളിൽ അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണ്ണയം ഉടൻ നടത്തിയും മുടങ്ങിയ പരീക്ഷയ്ക്കു പകരം ഇന്റേണൽ അസസ്മെന്റ് മാർക്ക് അടിസ്ഥാനമാക്കിയും ജൂണിൽ ഫലം പ്രഖ്യാപിക്കും.ആറാം സെമസ്റ്റർ പരീക്ഷ ജൂലായിൽ നടത്തും. ഒന്നു മുതൽ നാലു വരെയുള്ള സെമസ്റ്റർ പരീക്ഷകൾ ഉചിതമായി ക്രമീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |