SignIn
Kerala Kaumudi Online
Friday, 19 April 2024 12.29 PM IST

പ്രതിദിന കൊവിഡ് രോഗികൾ 18,853, മരണം 153

covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ നിരക്കിന്റെ ഗ്രാഫ് താഴേക്ക് ഇറങ്ങുമ്പോഴും മരണനിരക്കിലെ ആശങ്ക തുടരുകയാണ്. ഇന്നലെ 18,853 പേരാണ് രോഗബാധിതരായത്. 153 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,375 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 17,521 പേർ സമ്പർക്കരോഗികളാണ്. 1143 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 110 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 79 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 26,569 പേർ രോഗമുക്തി നേടി.

മലപ്പുറം മുന്നിൽ

രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ജില്ലയിൽ 2,448 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം 2,272, പാലക്കാട് 2,201, തിരുവനന്തപുരം 2,150, എറണാകുളം 2,041, തൃശൂർ 1,766, ആലപ്പുഴ 1,337, കോഴിക്കോട് 1,198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർകോട് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.