SignIn
Kerala Kaumudi Online
Thursday, 25 April 2024 6.23 AM IST

കൊവിഡ് മരണം 10000 കവിഞ്ഞു

cc

 ഇന്നലെ 9313രോഗികൾ

 പോസിറ്റിവിറ്റി: 13.2%

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് മരണം 10000 കടന്നു. ഇന്നലെ 221 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്നലെ 9313 പേരാണ് രോഗബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനമായി കുറഞ്ഞു. ഞായറാഴ്ച പരിശോധനകളിൽ കുറവുണ്ടായതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം. കൊവിഡ് രണ്ടാം തരംഗത്തിലാണ് മരണം ക്രമാതീതമായി ഉയർന്നത്. കൊവിഡ് മരണം 5000 എത്തിയത് ഏപ്രിൽ 21നാണ്. ആദ്യഘട്ടത്തിൽ ഒരു വർഷവും നാലുമാസവും കൊണ്ടാണ് മരണം 5000 എത്തിയതെങ്കിൽ തുടർന്നുള്ള 5000 എത്തിയത് 47 ദിവസത്തിനിടെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.