തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 11,361 പേർകൂടി രോഗബാധിതരായി. 90 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 11,833 ആയി. 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ശതമാനമായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,667 പേർ സമ്പർക്കരോഗികളാണ്.
567 പേരുടെ ഉറവിടം വ്യക്തമല്ല. 64 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 63 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 12,147 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |