തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,118 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 12,817 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,394 പേർ സമ്പർക്കരോഗികളാണ്. 66 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 11,124 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |