SignIn
Kerala Kaumudi Online
Saturday, 20 April 2024 12.05 AM IST

10,905 രോഗികൾ, 62 മരണങ്ങൾ

cov

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10,905 പേർ കൂടി കൊവിഡ് ബാധിതരായി.

24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. 10.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

62 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,879 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,236 പേർ സമ്പർക്കരോഗികളാണ്. 566 പേരുടെ ഉറവിടം വ്യക്തമല്ല. 53 പേരാണ് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവർ. 50ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 12,351 പേർ രോഗമുക്തി നേടി.

രോഗവ്യാപനത്തിൽ ഇന്നലെ തിരുവനന്തപുരമാണ് മുന്നിൽ. ജില്ലയിൽ 1401 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ 941, കാസർകോട് 675, ആലപ്പുഴ 657, കണ്ണൂർ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 28,88,894.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.