ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 40ലക്ഷം കടക്കുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ കൊവിഡ് മൂലം 3,995,552 മരണങ്ങളാണ് ലോകത്ത് ആകമാനം സംഭവിച്ചത്. ആറു ലക്ഷം കടന്ന യു.എസിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ബ്രസീൽ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ് . ഏഷ്യയിൽ കൊവിഡ് കേസുകളിലും മരണങ്ങളിലും ഇന്ത്യയാണ് മുന്നിൽ.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതലാണ് കൊവിഡ് മൂലംആളുകൾ മരിച്ചു തുടങ്ങിയത്. ഒക്ടോബർ വരെ ദിനംപ്രതി ശരാശരി 5000 പേർ മരിച്ചതായാണ് കണക്ക്. ഇക്കൊല്ലം ജനുവരി 20നാണ് ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് മൂലം മരിച്ചത്(17,510 പേർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |