SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.35 AM IST

കൊവിഡ്: 13,563 രോഗികൾ, 130 മരണങ്ങൾ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 13,563 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 130 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 14,380 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,769 പേർ സമ്പർക്കരോഗികളാണ്. 685 പേരുടെ ഉറവിടം വ്യക്തമല്ല. 52 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 57 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 10,454 പേർ രോഗമുക്തി നേടി.

മലപ്പുറം മുന്നിൽ

പ്രതിദിന രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ജില്ലയിൽ 1962 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1494, കൊല്ലം 1380, തൃശൂർ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂർ 826, ആലപ്പുഴ 706, കോട്ടയം 683, കാസർകോട് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.