തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 14,087 പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. 10.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 109 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 14,489 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 13,240 പേർ സമ്പർക്കരോഗികളാണ്. 696 പേരുടെ ഉറവിടം വ്യക്തമല്ല. 98 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 53 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 11,867 പേർ രോഗമുക്തി നേടി.
പ്രതിദിന രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ഇന്നലെ 1883 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർകോട് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 30,53,116.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |