തിരുവനന്തപുരം: കൊവിഡ്
മഹാമാരിയെ തുരത്താൻ ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾക്ക് സംഘടന രൂപം നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അറിയിച്ചു.
കേന്ദ്ര സർക്കാർ വ്യാപാരി ദിനമായി പ്രഖ്യാപിച്ച ആഗസ്റ്റ് 9 സേവന ദിനമായി പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു പി. വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നദീർ പൂനത്തിൽ, അനിൽ കൊട്ടാരം, പി. കെ. റഹീം, ഹംസ, റസാഖ് വയനാട്, മാത്യൂസ്, ബാബു ഹാപ്പി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |