ഇന്നലെ 18,582 രോഗികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് വീണ്ടും 15 കടന്നു. ഇന്നലെ 18,582 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകൾ പരിശോധിച്ചതോടെ പോസിറ്റിവിറ്റി 15.11 ശതമാനമായി ഉയർന്നു. 102 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 18,601 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 17,626 പേർ സമ്പർക്കരോഗികളാണ്. 747 പേരുടെ ഉറവിടം വ്യക്തമല്ല. 141 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നത്. 68 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 20,089 പേർ രോഗമുക്തരായി.
87 തദ്ദേശ സ്ഥാപനങ്ങളിൽ 634 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിന് മുകളിലുള്ളത്. ഇവിടങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാവും.
കുറയാത്ത വ്യാപനം
വടക്കൻ ജില്ലകളിൽ രോഗവ്യാപനം തുടരുകയാണ്. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർകോട് 419 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.
ആകെ രോഗികൾ 3,69,0123
ചികിത്സയിലുള്ളവർ 1,78,630
രോഗമുക്തർ 34,92,367
നിരീക്ഷണത്തിലുള്ളവർ 4,99,031
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |