SignIn
Kerala Kaumudi Online
Thursday, 25 April 2024 5.59 AM IST

13,383 രോഗികൾ, ടി.പി.ആർ 15.63%

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 13,383 പേർ കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. 15.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണം 19,584 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,492 പേർ സമ്പർക്കരോഗികളാണ്. 771 പേരുടെ ഉറവിടം വ്യക്തമല്ല. 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 81ആരോഗ്യപ്രവർത്തകരും രോഗികളായി. ചികിത്സയിലായിരുന്ന 21,942 പേർ രോഗമുക്തി നേടി. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ എട്ടിന് മുകളിലുള്ളത്.

കുറയാത്ത വ്യാപനം

വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപനം രൂക്ഷമായി തുടരുകയാണ്. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂർ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസർകോട് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 38,27,688

ചികിത്സയിലുള്ളവർ 1,54,563

രോഗമുക്തർ 36,53,008

നിരീക്ഷണത്തിലുള്ളവർ 4,71,921

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.