തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ജില്ലകളിൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊലീസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കൺട്രോൾ സ്പെഷ്യൽ ഓഫീസർമാരാണിവർ. തിങ്കളാഴ്ച ചുമതലയേൽക്കും. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ (കണ്ണൂർ, കാസർകോട്), തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ (തിരുവനന്തപുരം റൂറൽ, കൊല്ലം), എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത (ആലപ്പുഴ, എറണാകുളം), തൃശൂർ റേഞ്ച് ഡി.ഐ.ജി എ.അക്ബർ (തൃശൂർ, പാലക്കാട്). ഇന്ത്യാ റിസർവ് ബറ്റാലിയൻ കമൻഡാന്റ് വിവേക് കുമാർ (മലപ്പുറം), കെ.എ.പി രണ്ടാം ബറ്റാലിയൻ കമൻഡാന്റ് ആർ.ആനന്ദ് (കോഴിക്കോട് റൂറൽ) എന്നിവർക്കാണ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |