SignIn
Kerala Kaumudi Online
Saturday, 20 April 2024 9.20 AM IST

കൊവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയർ' ക്യാമ്പയിൻ

be-the-warrior
കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ബി ദ വാരിയർ ക്യാമ്പയിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്യുന്നു.

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആരംഭിച്ച 'ബി ദ വാരിയർ' ക്യാമ്പയിന് തുടക്കമായി. മന്ത്രി വീണാ ജോർജിന് ലോഗോ നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കൊവിഡിൽ നിന്നു സ്വയം രക്ഷനേടുകയും മറ്റുള്ളവരെ അതിന് സന്നദ്ധരാക്കിയും വാക്‌സിനെടുത്തും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാക്കാലവും ലോക് ഡൗണിലേക്ക് പോകാൻ സാധിക്കില്ല. അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ജനങ്ങളെ ബോധവത്കരിച്ച് കൊവിഡ് പോരാട്ടത്തിൽ അണിനിരത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

'ബി ദ വാരിയർ' ലക്ഷ്യം

മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുക.

വാക്‌സിനേഷൻ ഊർജ്ജിതമാക്കുക.

സോപ്പ്, മാസ്‌ക് എന്നിവയുടെ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കുക.

ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക.

റിവേഴ്‌സ് ക്വാറന്റൈൻ പാലിക്കുക, വയോജനങ്ങൾ, കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരുടെ സംരക്ഷണം.

തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക.

ജനങ്ങൾക്ക് ശരിയായ അവബോധം നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.