തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,688 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 135 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 21,631 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 18,602 പേർ സമ്പർക്കരോഗികളാണ്. 894 പേരുടെ ഉറവിടം വ്യക്തമല്ല. 111 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 81 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 28,561 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |