തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 23,260 പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817സാമ്പിളുകളാണ് പരിശോധിച്ചത്. 18.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 131മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 21,983 പേർ
സമ്പർക്കരോഗികളാണ്. 998പേരുടെ ഉറവിടം വ്യക്തമല്ല. 159പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 120 ആരോഗ്യപ്രവർത്തകരും രോഗ ബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 20,388 പേർ രോഗമുക്തി നേടി. 678 തദ്ദേശ-സ്വയംഭരണ പ്രദേശങ്ങളിലായി 2507വാർഡുകളിലാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |