SignIn
Kerala Kaumudi Online
Thursday, 25 April 2024 7.56 PM IST

രോഗവ്യാപനം കുറഞ്ഞു, ഫണ്ടും നിലച്ചു, കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

cov

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് രൂപീകരിച്ച 'കൊവിഡ് ബ്രിഗേഡി'ന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമായതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയിരുന്ന ഫണ്ട് ഈ മാസം മുതൽ നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണിത്. താത്കാലികമായി നിയമിക്കപ്പെട്ട രണ്ടായിരത്തോളം പേരുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഇതുസംബന്ധിച്ച നിർദേശം ജില്ലാ പ്രോഗ്രാം ഓഫീസർമാക്ക് നൽകി. ഓരോ ആരോഗ്യസ്ഥാപനത്തിലും അത്യാവശ്യമുള്ളവരെ മാത്രം നിലനിറുത്തി അധികമുള്ളവരുടെ സേവനം ഇന്നലത്തോടെ അവസാനിപ്പിച്ചു. ഇപ്പോൾ തുടരുന്നവരുടെ സേവനം ഈ മാസം 30തോടെ അവസാനിപ്പിക്കും. കൃത്യമായ കണക്ക് ഇന്ന് ജില്ലകളിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഓഫീസിന് ലഭ്യമാക്കും.

മൂന്നാം തരംഗ സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കുന്നതുവരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. എന്നാൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിനേഷനെയും ബാധിക്കാത്ത തരത്തിലാകും നടപടിയെന്ന് അധികൃതർ അറിയിച്ചു. 2020 ആഗസ്റ്റിലാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.

 ബ്രിഗേഡിലുള്ളവർ

അലോപ്പതി- ആയുർവേദ- ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ

എം.എസ്.ഡബ്ളിയു- എം.ബി.എ- എം.എസ്.സി ബിരുദധാരികൾ, ആശുപത്രികളിലും മെഡിക്കൽ ഓഫീസുകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ,

സി.എഫ്.എൽ.ടി.സി, ഡി.എഫ്.എൽ.ടി.സിയിലെ ജീവനക്കാർ.

15,914​ ​രോ​ഗി​ക​ൾ, 15.32​%​ ​ടി.​പി.​ആർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 15,914​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,03,871​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 15.32​ ​ശ​ത​മാ​ന​മാ​ണ് ​ടി.​പി.​ആ​ർ.​ 122​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 15,073​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 76​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗം​ ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 16,758​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ 745​ ​വാ​ർ​ഡു​ക​ളി​ൽ​ ​പ്ര​തി​വാ​ര​ ​ഇ​ൻ​ഫെ​ക്ഷ​ൻ​ ​പോ​പ്പു​ലേ​ഷ​ൻ​ ​റേ​ഷ്യോ​ ​പ​ത്തി​ന് ​മു​ക​ളി​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.