തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 9735 പേർകൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 93,202സാമ്പിളുകളാണ് പരിശോധിച്ചത് 10.44ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 151മരണങ്ങളും റിപ്പോർട്ട് ചെയ്തു. 69ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9,101പേർ സമ്പർക്കരോഗികളാണ്. 529 പേരുടെ ഉറവിടം വ്യക്തമല്ല. 36 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. അതേസമയം ചികിത്സയിലായിരുന്ന 13,878പേർ രോഗമുക്തി നേടി.
രോഗികൾ കുറയുന്നു
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. തൃശൂർ 1367,തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768,കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂർ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസർകോട് 150 എന്നിങ്ങനേയാണ് ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |