ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ അടക്കം റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബി 1.1.529 എന്ന പുതിയ വകഭേദത്തിന് പ്രതിരോധ ശേഷി മറികടന്ന് അതിവേഗം വ്യാപിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. വിദേശയാത്ര നടത്തുന്നവരെയും അവരുടെ സമ്പർക്കത്തിലുള്ളവരെയും ക്വാറന്റൈൻ ചെയ്ത് കൃത്യമായി പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാകേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്ട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |