SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 PM IST

ലിസ്റ്റ് പുതുക്കിയപ്പോൾ കൊവിഡ് മരണത്തിൽ രണ്ടാമത് കേരളം

covid

തിരുവനന്തപുരം:മികച്ച ചികിത്സാ സംവിധാനങ്ങളും ശക്തമായി പ്രതിരോധ നടപടികളും ഉണ്ടായിട്ടും ഏറ്റവും കൂടുതൽ മരണം സംഭവിച്ച സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കേരളം.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. തൊട്ടുപിന്നിൽ കർണാടകയായിരുന്നു.പുതിയ കണക്കുപ്രകാരം കേരളത്തേക്കാൾ കുറവാണ് കർണാടകയിലെ മരണം. നവംബർ 27വരെയുള്ള കണക്കു പ്രകാരമാണിത്.

കൊവിഡ് മരണമായി പരിഗണിക്കേണ്ടവ പല കാരണങ്ങൾ പറഞ്ഞ് കേരളം ഒഴിവാക്കിയതായി നേരത്തേതന്നെ ആക്ഷേപം ഉണ്ടായിരുന്നു.സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്രം വ്യവസ്ഥകൾ വ്യക്തമാക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒഴിവാക്കപ്പെട്ട മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവന്നു.ഇതോടെയാണ് കൂടുതൽ മരണം ലിസ്റ്റിൽ വന്നത്.

ഒരു മാസമായി മരണസംഖ്യ നൂറിൽ താഴെയാണ്.

ഉദാര സമീപനമെന്ന്

ആരോഗ്യവകുപ്പ്

ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പരമാവധി ആളുകൾക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.കൃത്യമായ രേഖ നൽകാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടാണ് ആകെ മരണത്തിൽ വർദ്ധനവുണ്ടായത്. ഈ രണ്ട് വിഭാഗത്തിലുമായി 9,953 മരണങ്ങളാണ് പുതുതായി കൂട്ടിച്ചേർത്തത്.

മറിച്ച് കൊവിഡ് മരണ നിരക്കിൽ കേരളം ഇന്ത്യയിൽ രണ്ടാമത് എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അധികൃതർ പറയുന്നു.

ലിസ്റ്റിൽ കയറിയത്

8684 മരണം

കേരളത്തിലെ മരണം:39,679

മഹാരാഷ്ട്ര:...... 140908 (30.07%)

കേരളം :................39,679 (8.46%)

കർണാടക:..............38196(8.15 %)

8684 മരണം

പുതിയ വ്യവസ്ഥപ്രകാരം

അധികമായി ലിസ്റ്റിൽ വന്നത്

കൂട്ടിചേർത്തതിൽ

കൊച്ചി മുന്നിൽ

എറണാകുളം......... 1824

കോഴിക്കോട്...........1032
തൃശൂർ.................... 1031

തിരുവനന്തപുരം.... 983

കൊല്ലം .....................877

കണ്ണൂർ..................... 719

ആലപ്പുഴ ..................537

പത്തനംതിട്ട ............381

മലപ്പുറം ...................356

പാലക്കാട് ...............257

ഇടുക്കി.................... 216

കോട്ടയം................. 196

കാസർകോട്......... 178

വയനാട് ..................97

നവംബറിലെ മരണം 77.4 % (ഹെഡിംഗ്)

#2021ഏപ്രിലിൽ തുടങ്ങിയ രണ്ടാം തരംഗത്തിൽ

ഒാരോ മാസത്തെയും മരണത്തോത് കൂടുന്നു

ഏപ്രിൽ: 1.4%

മേയ്: 2.8%

ജൂൺ: 6.4%

ആഗസ്റ്റ്: 26.9%

സെപ്തംബർ:45.2%

ഒക്ടോബർ: 64.7%

നവംബർ(ഇതുവരെ): 77.4%

'രോഗവ്യാപനം രൂക്ഷമായിരുന്നപ്പോൾ സംഭവിച്ച മരണങ്ങളാണ് ഉൾപ്പെടുത്തുന്നത്. എല്ലാ ജില്ലകളിലും രോഗവ്യാപനത്തിന് ആനുപാതികമായി മരണവും സംഭവിച്ചിട്ടുണ്ട്.'

-ഡോ.എൻ.എം.അരുൺ

ആരോഗ്യവിദഗ്ധൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.