തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 2802 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. 5.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കൂടാതെ അപ്പീൽ നൽകിയ 66 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 48,113 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2595 പേർ സമ്പർക്ക രോഗികളാണ്. 130 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 29 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2606 പേർ രോഗമുക്തരായി. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണ് പ്രതിവാര പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |