തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ 16,338 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 23.68ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 68,971 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തും രോഗികൾ മൂവായിരത്തിന് മുകളിലാണ്. 3,556, 3,198 എന്നിങ്ങനെയാണ് രണ്ട് ജില്ലകളിലും ഇന്നലെ രോഗബാധിതർ. കോഴിക്കോട്,തൃശൂർ,കോട്ടയം എന്നിവിടങ്ങളിൽ ആയിരത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണം കൂടാതെ അപ്പീൽ നൽകിയ 179 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഈമാസം 7 മുതൽ 13 വരെയുള്ള ഒരാഴ്ചയെ അപേക്ഷിച്ച് ഇന്നലെ രോഗികളിൽ 149 ശതമാനം വർദ്ധനയുണ്ടായി. 34,988 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |