തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് താഴുന്നു. ചികിത്സയിലായിരുന്ന 908 പേർ കൂടി ഇന്നലെ രോഗമുക്തി നേടിയതോടെ 5812 പേരാണ് ഇനി ചികിത്സയിലുള്ളത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ 596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.20ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസങ്ങളിലെ നാല് മരണങ്ങളും അപ്പീൽ നൽകിയ 20 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |