ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ ഇൻഷ്വറൻസ് പദ്ധതി ഏപ്രിൽ 19 മുതൽ 180 ദിവസത്തേക്ക് കൂടി നീട്ടി.
പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും പരിചരിക്കുകയും ചെയ്യുന്നവർ തുടങ്ങി രോഗം പകരാൻ സാദ്ധ്യതയുള്ളവർക്ക് 50 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. 2020 മാർച്ച് 30ന് തുടങ്ങിയ പദ്ധതിയിൽ കൊവിഡുമായി ബന്ധപ്പെട്ട ജോലികൾക്കിടെ ജീവൻ നഷ്ടപ്പെട്ട 1905 അപേക്ഷകൾ തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |