തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,868 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകൾ പരിശോധിച്ചത്. 10.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 124മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,359 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,112 പേർ സമ്പർക്കരോഗികളാണ്. 643 പേരുടെ ഉറവിടം വ്യക്തമല്ല. 50 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 63 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.അതേസമയം ചികിത്സയിലായിരുന്ന 11,564 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |