SignIn
Kerala Kaumudi Online
Friday, 19 April 2024 7.18 PM IST

പ്രതിപക്ഷത്തിന് മന്ത്രിയുടെ മറുപടി, കൊവിഡ് മരണങ്ങൾ ഒളിക്കേണ്ട കാര്യമില്ല

veena-george

തിരുവനന്തപുരം : കൊവിഡ‌് മരണങ്ങൾ ഒളിക്കേണ്ട കാര്യം സർക്കാരിനില്ലെന്നും ഡബ്ല്യു.എച്ച്.ഒ.യുടെയും ഐ.സി.എം.ആർ മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ അത് സ്ഥിരീകരിക്കുന്നത് ഡോക്ടർമാരാണെന്നും അതിൽ പിശകില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത്തരത്തിൽ മരണമടയുന്നവർക്കുള്ള സഹായം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് മരണങ്ങൾ സർക്കാർ ഒളിച്ചുവയ്ക്കുകയാണെന്നും ഇത്തരത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം ലഭ്യമാക്കുമ്പോൾ അർഹരായവർക്ക് അത് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സർക്കാർ തടസ്സം നിൽക്കില്ല. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങളും പരിശോധിക്കും. ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കും.

ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിത്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഓൺലൈനിലൂടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ജില്ലാതലത്തിൽ പരിശോധിച്ച് 24മണിക്കൂറിനകം സ്ഥിരീകരിക്കും.

 കൂടുതൽ കുട്ടികൾക്ക് സഹായം

കൊവിഡാനന്തര രോഗത്തെ തുടർന്ന് മരണമടയുന്നവരുടെ കുട്ടികൾക്കും ആനുകൂല്യം അനുവദിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കൊവിഡ് ബാധിച്ച് രക്ഷാകർത്താക്കൾ ഇരുവരും മരണമടയുകയോ മാതാപിതാക്കളിൽ ഒരാൾ നേരത്തെയും മറ്റൊരാൾ കൊവിഡ് ബാധിച്ചും മരണമടയുകയോ ചെയ്ത കുടുംബങ്ങളിലെ കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. ഇത്തരത്തിൽ 80 കുട്ടികളാണുള്ളത്. 2000രൂപ വീതം കുട്ടിക്ക് 18വയസ് ആകുന്നതുവരെ കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രതിമാസ നിക്ഷേപവും മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് സഹായമായി നൽകുന്നത്.

കൊ​വി​ഡ് ​മ​ര​ണം​:​ ​സ​ർ​ക്കാർദു​ര​ഭി​മാ​നം​ ​വെ​ടി​യ​ണം​-​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ക​ണ​ക്ക് ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ദു​ര​ഭി​മാ​നം​ ​വെ​ടി​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​കു​റ്റ​ക്കാ​ർ​ ​സ​ർ​ക്കാ​ർ​ ​ആ​ണെ​ന്ന​ ​അ​ഭി​പ്രാ​യ​മി​ല്ല.​ ​എ​ന്നാ​ൽ,​ ​ദു​ര​ഭി​മാ​നം​ ​മാ​റ്റി​വ​ച്ച് ​മ​ര​ണ​സം​ഖ്യ​യി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്കു​ക​ൾ​ ​പു​റ​ത്തു​ ​വി​ട​ണം.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കാ​ൻ​ ​ഇ​തു​കൂ​ടി​യേ​ ​തീ​രൂ.​ ​സ​ർ​ക്കാ​രി​ന് ​ഒ​രാ​ഴ്ച​ ​കൊ​ണ്ട് ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്കു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യും.​ ​അ​തി​ന് ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫ് ​ക​ണ​ക്കെ​ടു​ത്ത് ​ന​ൽ​കും.​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​കു​റ​വാ​ണെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ത്ത് ​ക്രെ​ഡി​റ്റ് ​എ​ടു​ക്കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്ക​ണം.
ഐ.​സി.​യു​വി​ൽ​ ​മ​രി​ച്ച​തു​പോ​ലും​ ​കൊ​വി​ഡ് ​മ​ര​ണ​മാ​യി​ ​ക​ണ​ക്കാ​ക്കി​യി​ല്ല.​ ​ആ​രോ​ഗ്യ​ ​ഡേ​റ്റ​ ​കൃ​ത്രി​മ​മാ​യി​ ​ഉ​ണ്ടാ​ക്കു​ക​യാ​ണ്.
മു​ട്ടി​ൽ​ ​മ​രം​മു​റി​ക്ക​ൽ​ ​കേ​സി​ൽ​ ​അ​ന്ന​ത്തെ​ ​വ​നം,​ ​റ​വ​ന്യു​ ​മ​ന്ത്രി​മാ​രെ​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മാ​ന​മാ​യൊ​രു​ ​വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ​ ​വ​നം​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​പി.​വി​ശ്വ​നാ​ഥ​ൻ​ ​രാ​ജി​വ​ച്ച​ത് ​ഓ​ർ​ക്ക​ണം.​ ​യു.​ഡി.​എ​ഫും​ ​കെ.​പി.​സി.​സി​യും​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​അ​ടു​ത്ത​ ​സ​മ​രം​ ​തീ​രു​മാ​നി​ക്കും.
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഗ്രേ​സ് ​മാ​ർ​ക്ക് ​ന​ൽ​കി​ല്ലെ​ന്ന​ ​തീ​രു​മാ​നം​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണം.​ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​എ​ൻ.​എ​സ്.​എ​സ്,​ ​എ​ൻ.​സി.​സി​ ​കു​ട്ടി​ക​ൾ​ ​പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ട​വ​രാ​ണ്.​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​സ്‌​കൂ​ൾ​ ​ക​മ്മി​റ്റി​ക​ൾ​ ​പി​രി​ച്ച​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കൊ​വി​ഡ് ​ധ​ന​സ​ഹാ​യം​ ​സ​ർ​ക്കാർ
ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​വ​രു​ടെ​ ​കു​ടു​ബാം​ഗ​ങ്ങ​ൾ​ക്ക് ​ധ​ന​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഒ​ളി​ച്ചു​ക​ളി​ ​തു​ട​രു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​കൊ​വി​ഡ് ​മ​ര​ണം​ ​കു​റ​ച്ചു​ ​കാ​ട്ടാ​നു​ള്ള​ ​വ്യ​ഗ്ര​ത​യി​ൽ​ ​നി​ര​വ​ധി​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​ണ് ​ധ​ന​സ​ഹാ​യം​ ​നി​ഷേ​ധി​ക്കു​ന്ന​ത്.
കൊ​വി​ഡ് ​മൂ​ല​കാ​ര​ണ​മാ​യി​ട്ടു​ള്ള​ ​എ​ല്ലാ​ ​മ​ര​ണ​ങ്ങ​ളും​ ​പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​ഉ​ണ്ടാ​വേ​ണ്ട​ത്.​ ​ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​ ​രോ​ഗി​ക​ളി​ൽ​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്തി​ ​നെ​ഗ​റ്റീ​വാ​യി​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​കൊ​വി​ഡാ​ന​ന്ത​രം​ ​രോ​ഗം​ ​വ​ന്ന് ​മ​രി​ക്കു​ന്ന​ത് ​കൊ​വി​ഡ് ​മ​ര​ണ​മാ​യി​ ​പ​രി​ഗ​ണി​ക്കു​ന്നി​ല്ല.
കൊ​വി​ഡ് ​മൂ​ലം​ ​കേ​ര​ള​ത്തി​ൽ​ 13,235​ ​പേ​ർ​ ​മ​രി​ച്ചെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​എ​ന്നാ​ൽ,​ 25,000​ ​പേ​രെ​ങ്കി​ലും​ ​മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ​അ​മേ​രി​ക്ക​യി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹെ​ൽ​ത്ത് ​മെ​ട്രി​ക്സ് ​ആ​ൻ​ഡ് ​ഇ​വാ​ലു​വേ​ഷ​ന്റെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ര​ണ​നി​ര​ക്കി​ലും​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കി​ലു​മെ​ല്ലാം​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​കേ​ര​ളം​ ​ഇ​പ്പോ​ൾ​ ​ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ന്ന​താ​ണ് ​വ​സ്തു​ത.
ജൂ​ൺ​ 28​ന് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ ​തു​ട​ങ്ങി​യ​ ​ശേ​ഷം​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 13,658​ ​ആ​യി.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വ​ൻ​ ​വ​ച്ചു​ള്ള​ ​തീ​ക്ക​ളി​യാ​യി​ട്ടും​ ​സ​ർ​ക്കാ​രി​ന് ​കു​ലു​ക്ക​മി​ല്ലെ​ന്ന് ​സു​ധാ​ക​ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​രി​നെ​തി​രെ പോ​ർ​മു​ഖം​ ​തു​റ​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ചു​ള്ള​ ​മ​ര​ണ​ക്ക​ണ​ക്കി​ലെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​മു​ത​ലെ​ടു​ത്ത് ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പു​തി​യ​ ​പോ​ർ​മു​ഖം​ ​തു​റ​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​മൊ​രു​ങ്ങു​ന്നു.​ ​കൊ​വി​ഡ് ​മൂ​ലം​ ​മ​രി​ച്ച​വ​രു​ടെ​യെ​ല്ലാം​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യാ​ണ് ​ആ​യു​ധം.
കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​തും​ ​ഇ​പ്പോ​ഴും​ ​വ​ലി​യ​ ​കോ​ട്ട​മി​ല്ലാ​തെ​ ​തു​ട​രു​ന്ന​തു​മാ​യ​ ​പ്ര​തി​ച്ഛാ​യ,​ ​കൊ​വി​ഡ്കാ​ല​ ​ഇ​ട​പെ​ട​ലി​ലൂ​ടെ​ ​ത​ന്നെ​ ​ത​ക​ർ​ക്കു​ക​യെ​ന്ന​താ​ണ് ​ത​ന്ത്രം.​ ​ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ ​കൊ​വി​ഡ് ​മ​ര​ണ​ക്ക​ണ​ക്കി​ലെ​ ​അ​വ്യ​ക്ത​ത​ ​പ്ര​ചാ​ര​ണ​വി​ഷ​യ​മാ​യെ​ടു​ക്കാ​ൻ​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​തി​പ​ക്ഷ​നേ​താ​വാ​യെ​ത്തി​യ​ ​ഉ​ട​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു.​ ​ആ​ദ്യ​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ഷ​യം​ ​സ​ജീ​വ​ച​ർ​ച്ച​യാ​ക്കു​ന്ന​തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഏ​റ​ക്കു​റെ​ ​വി​ജ​യി​ച്ചി​രു​ന്നു.​ ​വി​ഷ​യം​ ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​ന്ന​യി​ച്ച​ ​ശേ​ഷം​ ​മ​ര​ണം​ ​ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​പ്ര​ശ്നം​ ​അ​തേ​പ​ടി​ ​തു​ട​രു​ക​യാ​ണെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​മാ​ന​ദ​ണ്ഡ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ർ​ഹ​ർ​ ​പ​ല​രും​ ​ത​ഴ​യ​പ്പെ​ടു​ന്ന​ത് ​നീ​തി​യാ​വി​ല്ലെ​ന്നാ​ണി​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ക​ണ​ക്കെ​ടു​പ്പി​ന് ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ത​യ്യാ​റാ​കു​മെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നും​ ​ക​ണ​ക്കി​ലെ​ ​പൊ​രു​ത്ത​ക്കേ​ടി​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി.
കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​വ​രി​ലേ​റെ​യും​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​പെ​ട്ട​വ​രാ​ണെ​ന്ന​താ​ണ് ​വി​ഷ​യ​ത്തി​ന്റെ​ ​ജ​ന​കീ​യ​ ​മാ​നം​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​നീ​ങ്ങു​ന്ന​ ​യു.​ഡി.​എ​ഫി​ന് ​തി​രി​ച്ചു​വ​രാ​നു​ത​കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പി​ടി​വ​ള്ളി​യാ​യി​ ​ഈ​ ​വി​ഷ​യം​ ​മാ​റു​ന്നു​വെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVIDDEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.