ലണ്ടൻ: കേരളത്തിന് കൈത്താങ്ങാകാനൊരുങ്ങി ബ്രിട്ടനിലെ വിവിധ മലയാളി സംഘടനകൾ. കോഴിക്കോട് ഒരു ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാനായാണ് യു.കെയിലെ മലയാളി അസോസിയേഷൻ സംഭാവന ശേഖരിക്കുന്നത്.
യു.കെയിലെ ശ്രീനാരായണഗുരു മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും. കല എന്ന സംഘടന ബ്രിട്ടനിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി കേരളത്തിലേക്ക് അയയ്ക്കും. ഡോ. അർച്ചന സോമൻ, ഡോ. അബ്ദുൾ നാസർ, മണമ്പൂർ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബ്രിട്ടനിലും ഡോ. ആയിഷയുടെ നേതൃത്വത്തിൽ അമേരിക്കയിലും നിന്ന് സംഭാവനകൾ ശേഖരിക്കുന്നുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാനാണ് പദ്ധതി. ഡോ. രശ്മി സുരേഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്‍ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |