തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ട്രെയിൻ യാത്രക്കാർക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്സിൻ രണ്ടുഡോസ് എടുത്തിട്ടുള്ളവർക്കും ബാധകമാണിത്. തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |