കൊച്ചി: കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയുന്നവിധം കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അപ്പീലിൽ എതിർകക്ഷിയായ കിറ്റെക്സിന്റെ അഭിഭാഷകൻ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് ഡിവിഷൻബെഞ്ച് ഇന്നലെ കേസ് മാറ്റിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |