SignIn
Kerala Kaumudi Online
Saturday, 20 April 2024 10.01 AM IST

കേന്ദ്ര സെക്രട്ടേറിയറ്റും പരിഗണനയിൽ

cpm

കണ്ണൂർ: സി.പി.എം രൂപീകരണത്തിന് ശേഷം ദേശീയതലത്തിൽ ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസെക്രട്ടേറിയറ്റ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ പാർട്ടി കോൺഗ്രസിലുണ്ടാകും. ബി.ജെ.പി, ആർ.എസ്.എസ് ഭരണം ചെറുക്കാൻ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനുള്ള പത്ത് നിർദ്ദേശങ്ങൾക്കൊപ്പമാണ് കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നത്. ദൈനംദിന സംഘടനാകാര്യങ്ങളിൽ പോളിറ്റ്ബ്യൂറോയെ സഹായിക്കുന്നതിനും സെൻട്രൽ പാർട്ടി സ്‌കൂൾ ശക്തിപ്പെടുത്തുന്നതിനുമൊക്കെയായാണ് ഈ സംഘടനാ സംവിധാനം.പുതിയ കേഡർമാർക്ക് കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കാനുള്ള പരിശീലനം നൽകുന്നതിനാണ് കേന്ദ്ര സെക്രട്ടറിയേറ്റ് സംവിധാനം കൊണ്ടുവന്നിരുന്നത്.പാർട്ടി കേന്ദ്രകമ്മിറ്റിയിൽ പ്രവർത്തിക്കുന്നവർക്ക് പുറമേ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെയടക്കം ഉൾപ്പെടുത്തിയാകും കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഘടന.കഴിഞ്ഞ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിച്ചിരുന്നില്ല.1992ൽ ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിൽ പി.ബിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള എന്നിവരെല്ലാം കേന്ദ്ര സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചവരായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.