കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരിക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ട് പ്രതികൾ അറസ്റ്റിൽ. പ്രദേശവാസികളായ വിജിത്ത് (29), മുസ്തഫ (43) എന്നിവരാണ് പിടിയിലായത്. സർവകലാശാലയുടെ മഞ്ചേശ്വരം കാമ്പസിൽ നിന്ന് സഹപ്രവർത്തകനൊപ്പം പുറത്തേക്ക് ഇറങ്ങിയ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിൽ പിന്നാലെ എത്തിയ സംഘം, ഈ സ്ഥലത്ത് ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ലെന്ന് താക്കീത് ചെയ്തു. ഉദുമ സ്വദേശിയായ 29 കാരിയുടെ കൈയ്ക്ക് കടന്നുപിടിച്ച അക്രമികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. വാക്കേറ്റം രൂക്ഷമായതോടെ ഇടപെട്ട സഹപ്രവർത്തകനെ മർദ്ദിച്ചു. പിന്നാലെ യുവതി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബൈക്ക് നമ്പരിൽ നിന്നാണ് പൊലീസ് പ്രതികളെ പിടിച്ചത്. ഇവരുടെ കൂട്ടാളികൾക്കായും അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |