SignIn
Kerala Kaumudi Online
Friday, 19 April 2024 10.40 AM IST

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ വീഡിയോ: ക്രൈം നന്ദകുമാർ അറസ്റ്റിൽ

crime-nandakumar

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച കേസിൽ ക്രൈം ഓൺലൈൻ ചാനൽ മേധാവി ടി.പി നന്ദകുമാർ (62- ക്രൈം നന്ദകുമാർ) അറസ്റ്റിൽ.എളമക്കര സ്വദേശി നിഷാദ് ബാബുവിന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇന്നലെ രാവിലെ നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ വാട്‌സാപ്പിലൂടെ പ്രചരിച്ച പോസ്റ്റിൽ അസഭ്യ വാക്കുകളോടെ മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന വിഡിയോയാണ് യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്.വനിതാ മന്ത്രിയുടെ പേരിൽ അസ്ലീല വീഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ നന്ദകുമാർ ഏതാനും മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.ചാനലിന്റെ കലൂർ ശ്രീനഗർ ക്രോസ് റോഡിലെ ഓഫീസിൽ നോർത്ത് പൊലീസ് പരിശോധന നടത്തി.ഓഫീസിലെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

േേ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME NANDAKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.