ചേർത്തല : സിനിമാനിർമ്മാണത്തിന്റെ പേരിൽ 1.4 കോടി തട്ടിച്ചെന്ന പരാതിയിൽ സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഹോട്ടൽ വ്യവസായി വി.എൻ. ബാബു ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി. കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആലപ്പുഴ ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |