കോട്ടയം: അയർക്കുന്നത്ത് വാഹനത്തിന് പിന്നിൽ കെട്ടി വലിച്ച് നായയോട് ക്രൂരത. ഇതിന്റെ സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു. എന്നാൽ രേഖാമൂലം പരാതി ലഭിക്കാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനാൽ ക്രൂരത കാണിച്ച ആളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.
ഇന്നലെ പുലർച്ചെ ആറരയോടെ അയർക്കുന്നം - ളാക്കാട്ടൂർ റോഡിലൂടെയാണ് വേഗത്തിൽ പോയ കാറിന് പിന്നിലാണ് നായയെ കെട്ടിവലിച്ചത്. സംഭവം കണ്ട നാട്ടുകാർ പൊതു പ്രവർത്തകരെ സമീപിച്ചു. അയർക്കുന്നത്തെ പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സി.സി.ടി.വിയിൽ നിന്ന് വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |