തിരുവനന്തപുരം: പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31ജനുവരി 1 തീയികളിൽ കെ.എസ്.ആർ.ടി.സിയും കെ.എസ്.ഐ.എൻ.സിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്ര വൻ വിജയമായെന്ന് കെ.എസ്.ആർ.ടി .സി എം ഡി. ബിജു പ്രഭാകർ അറിയിച്ചു.
കേരളത്തിലെ ഏതു സ്ഥലത്തുമുള്ള ജനങ്ങൾക്ക് ഫോർ സ്റ്റാർ ആഡംബര ക്രൂസായ നെഫ്രറ്റിറ്റിയിൽ അഞ്ച് മണിക്കൂർ കടൽയാത്രയും ഡിന്നറും ലൈവ് ഡി.ജെ അടക്കമുള്ള കലാപരിപാടികളും ആസ്വദിക്കുവാൻ അവസരമൊരുക്കുന്നതായിരുന്നു പദ്ധതി. എ.സി,ലോഫ്ളോർ ,സ്കാനിയ തുടങ്ങിയ പ്രീമിയം ബസ്സുകളിൽ യാത്രക്കാരെ കൊണ്ടുവന്ന് പരിപാടിക്കു ശേഷം തിരിച്ച് സ്വന്തം സ്ഥലങ്ങളിൽ എത്തിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്ന് ബസ് പുറപ്പെട്ട് യാത്രക്കാരെ കയറ്റി എറണാകുളം വാർഫിൽ എത്തിച്ചു. 5 വയസ്സിൽ താഴെയുള്ള 15 കുട്ടികളടക്കം രണ്ട് യാത്രയിലും കൂടി 245 പേരാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |