കൊച്ചി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ എംടെക്, പി.എച്ച്.ഡി പ്രവേശന പരീക്ഷ 26ന് രാവിലെ 10 ന് വകുപ്പ് ഓഫീസിൽ നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖയുമായി 9.30നകം റിപ്പോർട്ട് ചെയ്യണം.
ബി.ടെക്/എം.ടെക് അഡ്മിഷൻ
തിരുവനന്തപുരം : വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്/എം.ടെക് (CE, ECE,EEE,EI, CSE & ME) കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. ഗ്രാമീണ മേഖലയിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകൾ നൽകും. എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ ഒാൺലൈൻ മാതൃകാ പരീക്ഷകൾ 26ന് ആരംഭിക്കും. അഡ്മിഷനും പരീക്ഷകൾക്കും ഒാൺലൈനായി അപേക്ഷിക്കുന്നതിന് www.sist.in സന്ദർശിക്കുക. ഫോൺ: 9895486523, 9446250662, 9074041981.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |