SignIn
Kerala Kaumudi Online
Thursday, 25 April 2024 2.48 PM IST

ഉപഭോക്തൃദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന്

customers

തിരുവനന്തപുരം: ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 24ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും.
ഉപഭോക്തൃ കേരളം മാസിക, ബോധവത്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും ഉപഭോക്തൃ ബോധവത്കരണ പരസ്യ ചിത്രങ്ങളുടെ റിലീസും നവീകരിച്ച ഉപഭോക്തൃ ബോധവത്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും ചടങ്ങിൽ മന്ത്രിമാർ നിർവഹിക്കും. ഓൺലൈൻ ക്വിസ് മത്സരം, ചിത്രരചന, ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
നടൻ മധുപാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യ കമ്മിഷണർ കെ.വി. മോഹൻകുമാർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത്ബാബു തുടങ്ങിയവരും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUSTOMERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.